image

സച്ചിയുടെ ജന്മദിനത്തില്‍, 'സച്ചി ക്രിയേഷന്‍സ്' അനൌണ്‍സ് ചെയ്ത് പൃഥ്വിരാജ്

image
25 Dec 2020


25 December 2020, 11:42 am

സിനിമയിലും ജീവിതത്തിലും നടന്‍ പൃഥ്വിരാജിന്‍റെ ആത്മസുഹൃത്തായിരുന്നു അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. വര്‍ഷങ്ങളായുള്ള സുഹൃദ്‌ബന്ധം ഇരുവരേയും മാനസികമായി ഏറെ അടുപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സച്ചിയുടെ വിയോഗം പൃഥ്വിരാജിനെ സംബന്ധിച്ച്‌ ഇപ്പോഴും തീരാവേദനയാണ്. ഇന്ന് ക്രിസ്തുമസ് നാളില്‍ തന്നെയാണ് സച്ചിയുടെ ജന്മദിനവും.


സച്ചി ആദ്യം സംവിധാനം ചെയ്ത അനാര്‍ക്കലിയിലും അവസാനചിത്രമായ അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്‍. പ്രിയ കൂട്ടുകാരന്റെ ജന്മദിനത്തില്‍, സച്ചി ബാക്കി വച്ചു പോയൊരു വലിയ സ്വപ്നം സാക്ഷാത്കരിക്കുകയാണ് പൃഥ്വി. സച്ചിയുടെ ഓര്‍മ നിലനിര്‍ത്താനും അതു വഴി നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമായി സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്‍സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്.


സമൂഹ മാധ്യമങ്ങളിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.


പൃഥ്വിരാജിന്‍റെ കുറിപ്പ് വായിക്കാം


"നമസ്ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍. ഡിസംബര്‍ 25 എന്നെ സംബന്ധിച്ച്‌ ‌ മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്‌മെന്റ് നടത്തുകയാണ് സച്ചി ക്രിയേഷന്‍സ് (Sachy Creations). ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു." പൃഥ്വി പറയുന്നു

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.