image

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകും : രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന അപൂര്‍വ നേട്ടം തലസ്ഥാനത്തിന് സ്വന്തം

image
25 Dec 2020


25 December 2020, 2:28 pm

തിരുവനന്തപുരം : ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയര്‍ ആക്കാന്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ ചര്‍ച്ചയിലാണ് ആര്യയെ മേയറാക്കാന്‍ തീരുമാനമായത്. പേരൂര്‍ക്കട വാര്‍ഡില്‍ നിന്നും വിജയിച്ച ജമീല ശ്രീധരനെ മേയര്‍ ആക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനാണ് നറുക്കു വീണത്.



മുന്‍പ് വി കെ പ്രശാന്തിന് ലഭിച്ചത് പോലുള്ള യുവാക്കളുടെ പിന്തുണ കൂടി ഉറപ്പുവരുത്തുന്നതിനാണ് ആര്യയെ പോലുള്ള യുവ വനിതാ നേതാവിനെ മേയര്‍ ആക്കികൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.


ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന അപൂര്‍വനേട്ടം ആര്യക്ക് സ്വന്തമാകും. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ആ ദൗത്യം തന്നെ ഏല്‍പ്പിച്ചാല്‍ അത് സന്തോഷത്തോടെ നിര്‍വഹിക്കുമെന്നും പഠനവും രാഷ്ട്രീയവും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്യ പറഞ്ഞു.


ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാക്സ് വിദ്യാര്‍ഥിനിയായ ആര്യ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. അച്ഛന്‍ രാജേന്ദ്രന്‍ ഇലക്‌ട്രീഷ്യന്‍ ആണ്. അമ്മ ശ്രീലത എല്‍ഐസി ഏജന്റ്.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.