നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു
25 December 2020, 6:55 pm
തിരുവനന്തപുരം: നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തില്‍ നീന്തവെ കയത്തില്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. 48 വയസായിരുന്നു. നടന് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് കയത്തില്‍ പെടുന്നത്. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമയില്‍ പ്രധാന നടനായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ്ങുമായി തൊടുപുഴയില്‍ എത്തിയതായിരിന്നു.
അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐയുടെ റോളില്‍ ഗംഭീര പ്രകടനം നടത്തി അനില്‍ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകള്‍ മുന്‍പാണ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.