image

ഇങ്ങനെയായിരുന്നു അനിലിന്റെ അവസാന നിമിഷങ്ങള്‍, സുഹൃത്തെടുത്ത ചിത്രങ്ങള്‍ പുറത്ത്

image
26 Dec 2020

26 December 2020, 10:26 am

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ. അനില്‍ കുളിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.


ഇന്നലെ വൈകിട്ട് തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.



ഷൂട്ടിംഗ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്.


തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.