image

സഖാവാണോ?... അതെ... ഞാന്‍ സഖാവ് തന്നെയാണ്...'; അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്റെ വീഡിയോയും ചിത്രവും വൈറല്‍

image
26 Dec 2020


25 December 2020, 9:56 pm

താന്‍ ഇടതുപക്ഷ അനുഭാവിയും പാര്‍ട്ടി പ്രവര്‍ത്തകനുമാണെന്ന് അഭയ കേസിലെ മുഖ്യ സാക്ഷിയായ രാജു. മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജുവിന്റെ വീടിന് മുന്നില്‍ ചെങ്കൊടി കണ്ടല്ലോയെന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് താന്‍ സഖാവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നുമാണ് രാജു മാദ്ധ്യമപ്രവര്‍ത്തകനോട് മറുപടി പറയുന്നത്.


ഇതോടൊപ്പം രാജു ചെങ്കൊടി കൈയ്യില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. തനിക്ക് 'അടയ്ക്കാ രാജു' എന്ന ഇരട്ടപ്പേര് ലഭിക്കുന്നത് തന്നെ പിടികൂടി പൊലീസുകാര്‍ മര്‍ദ്ദിച്ച ഒരു സംഭവത്തില്‍ നിന്നാണെന്നും തനിക്ക് ആ പേര് ഇഷ്ടമല്ലെന്നും രാജു വീഡിയോയോയില്‍ വ്യക്തമാക്കുന്നുണ്ട്.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.