image

‘മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴു

image
09 Feb 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവാണെന്ന് നടി രേവതി സമ്പത്ത്. ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു നടിയുടെ വിമർശനം. ഇന്ത്യയുടെ മാപ്പിന്റെ പ്രതീകാത്മക രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്രവും രേവതി പോസ്റ്റിനൊപ്പം പങ്കു വച്ചു. നേരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ അറിയിച്ചിരുന്നു.

“ഇന്ത്യയുടെ ആദ്യത്തെ റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം ഇന്ന് നമ്മള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. ഇന്ന് ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണ്. സ്വാതന്ത്ര്യ സമരത്തിന് സമാനമായ സാഹചര്യങ്ങളില്‍ കൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. ഫാസിസം കെട്ടിപൊക്കുന്ന എല്ലാ മതിലുകളും കര്‍ഷകരുടെ ഇരമ്പിയാര്‍ക്കുന്ന സമരാവേശത്തിന് മുന്നില്‍ നിഷ്ഫലമാകും. കര്‍ഷക സമരം ഇന്ത്യയെ മതേതര- ജനാധിപത്യ റിപബ്ലിക്കായി നിലനിറുത്താനുള്ള രാജ്യസ്നേഹികളുടെ പോരാട്ടം തന്നെയാണ്” ഇതായിരുന്നു രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.