image

ശിഖര്‍ ധവാന് നിര്‍ണായകം; ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പോരാട്ടത്തിന് നാളെ തുടക്കം; കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത് പരമ്ബര

image
22 Mar 2021

പുനെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്ബര നേട്ടങ്ങള്‍ക്ക് പിന്നാലെ ഏകദിന പരമ്ബരയും നേടാനൊരുങ്ങി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്ബരയ്ക്ക് നാളെ തുടക്കം. 23, 26, 28 തീയതികളിലാണ് മത്സരം അരങ്ങേറുന്നത്.

ഒരു ഘട്ടത്തില്‍ പിന്നില്‍ പോയ ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ ടി20 കിരീടം പിടിച്ചെടുത്തത്. ഇന്ത്യക്ക് ആത്മവിശ്വാസം തരുന്ന ഘടകമാണിത്. ഇംഗ്ലണ്ടാകട്ടെ ടെസ്റ്റ്, ടി20 പരമ്ബര തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരമായാണ് പോരാട്ടത്തെ കാണുന്നത്. ഏകദിന പരമ്ബര നേടി പര്യടനത്തിന് പോസിറ്റീവായ അവസാനം കുറിക്കലാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത്.

വെറ്ററന്‍ ഓപണര്‍ ശിഖര്‍ ധവാനാണ് ഏകദിന പരമ്ബര നിര്‍ണായകമാകുന്നത്. ടി20 പരമ്ബരയില്‍ പരാജയപ്പെട്ട താരത്തിന് ഏകദിന പോരാട്ടം നിലനില്‍പ്പിന് അനിവാര്യമാണ്. ഓപണിങ് സ്ഥാനത്തേക്ക് ഇന്ത്യക്ക് നിരവധി ഓപ്ഷന്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരെല്ലാം സ്ഥാനം കാത്ത് നില്‍ക്കുന്നുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. അവസാന ടി20 പോരാട്ടത്തില്‍ ഓപണറായി ഇറങ്ങിയ കോഹ്‌ലി 80 റണ്‍സ് വാരി ടീമിന്റെ നെടുംതൂണായി. ഏകദിനത്തില്‍ ക്യാപ്റ്റനില്‍ നിന്ന് ഒരു സെഞ്ച്വറി പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഏകദിനത്തില്‍ 2019ലാണ് താരം അവസാനമായി ഒരു ശതകം കണ്ടെത്തിയത്. വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആയിരുന്നു അവസാന സെഞ്ച്വറി.

ബൗളിങ് വിഭാഗത്തില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തും. ടി20 പരമ്ബരയില്‍ തിളങ്ങിയ ശാര്‍ദ്ദുല്‍ ഠാക്കൂറാണ് ടീമിലെ മറ്റൊരു പേസര്‍. പുതുമുഖ താരം പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും.

സ്പിന്നര്‍മാരായി അവസരം ലഭിക്കുക യുസ്‌വേന്ദ്ര ചഹലിനും വാഷിങ്ടന്‍ സുന്ദറിനുമായിരിക്കും. കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കില്ല.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഏകദിന പോരിനില്ല. ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ജാസന്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയവരിലാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.