image

പ്രതീക്ഷയുണര്‍ത്തി യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ

image
23 Mar 2021

ദുബായ് : യുഎഇയിലേക്കുള്ള പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയെ പ്രതീക്ഷയോടെ നോക്കി പ്രവാസികള്‍. 5 വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സ്പോണ്‍സര്‍ ഇല്ലാതെ തന്നെ എല്ലാ രാജ്യക്കാര്‍ക്കും എത്ര തവണ വേണമെങ്കിലും യുഎഇയില്‍ വന്നുപോകാന്‍ സഹായിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം.

ലോകത്തെവിടെയുമുള്ള ഓണ്‍ലൈന്‍ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വര്‍ക്ക് വീസയും പ്രഖ്യാപിച്ചതിലൂടെ ലോകത്തെ നിക്ഷേപകരെയും ആകര്‍ഷിക്കുമെന്നു വിലയിരുത്തല്‍.

90 ദിവസം താമസിച്ച ശേഷം വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുന്‍പ് കാലാവധി പൂര്‍ത്തിയാക്കാതെ പോകുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു. കൂടാതെ, ഇവിടെ ഒരു കമ്ബനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയില്‍ നിലനിര്‍ത്തി കമ്ബനികള്‍ക്കു പ്രവര്‍ത്തിക്കാനാകും എന്നതും ഇതിന്റെ ഗുണമാണ്.

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.